വാസ്തുശാസ്ത്രം (Basics of vastu sastram)
വാസ്തുശാസ്ത്രം തച്ചുശാസ്ത്രത്തിൽ ഭൂമിയുടെ പേരാണ് വാസ്തു. ഭൂമിയിലെ മനുഷ്യന്റെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടേയും പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണെന്ന് ഹൈന്ദവപുരാണങ്ങളിൽ പറയുന്നു. ഹൈന്ദവാചാരപ്രകാരം സൃഷ്ടിയുടെ അധിപനായ ബ്രഹ്മാവിനാൽ നിർമ്മിക്കപ്പെട്ടതും,പരമശിവന്റെ തൃക്കണ്ണിൽ നിന്നും; പൂണൂൽ, ഗ്രന്ഥം, കുട, ദണ്ഡ്, അഷ്ടഗന്ധം, കലശം, മുഴക്കോൽ, ചിത്രപ്പുല്ല് എന്നിവയോടുകൂടി ജനിച്ച വാസ്തുപുരുഷന് ബ്രഹ്മാവ് ഉപദേശിച്ചുകൊടുത്തതാണ് വാസ്തുശാസ്ത്രം അഥവാ തച്ചുശാസ്ത്രം എന്ന് അറിയപ്പെടുന്നത്[1] വാസ്‌തു എന്ന സംസ്‌കൃത പദത്തിന് പാർപ്പിടം എന്നാണ് അർത്ഥം. 'അപൗരുഷേയം' (മനുഷ്യനിർമ്മിതമല്ലാത്തത്) എന്നു പറയപ്പെടുന്ന വേദങ്ങളുടെ ഭാഗമാണ് വാസ്‌തു. അഥർവവേദത്തിന്റെ ഒരു ഉപവേദമാണ് വാസ്‌തു എന്നും പറയപ്പെടുന്നുണ്ട്. പൗരാണിക ശില്‌പവിദ്യയെ സംബന്ധിക്കുന്ന ഒരു മഹത്ഗ്രന്ഥമായ 'മാനസാരം' വാസ്‌തുവിനെ ധര(ഭൂമി) ഹർമ്മ്യം(കെട്ടിടം) യാനം(വാഹനം)പര്യങ്കം(കിടക്ക) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. പേരിനു പിന്നിൽ ബുദ്ധമതക്കാരാണ് വാസ്തു വിദ്യയുടെ ആചാര്യന്മാർ. കപിലവസ്തുവിൽ നിന്നാണ് വാസ്തുവിദ്യ രൂപം കൊണ്ടത് എന്നു കരുതപ്പെടുന്നു [ ഐതിഹ്യം ത്രേതായുഗത്തിൽ സർവ്വലോകവ്യാപിയായി പ്രത്യക്ഷപ്പെട്ട ഭൂതമാണ് വാസ്തുപുരുഷൻ എന്ന് കരുതുന്നു[1]. ശിവനും അന്ധകാരൻ എന്നുപേരായ രാക്ഷസനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ, ശിവന്റെ ശരിരത്തിൽ നിന്നും ഉതിർന്നുവീണ വിയർപ്പുതുള്ളിയിൽ നിന്നുമാണ് വാസ്തുപുരുഷന്റെ ജനനം[1]. ഇങ്ങനെ ജനിച്ച ഭൂതത്തിന്റെ പരാക്രമങ്ങൾ സഹിക്കാനാവാതെ ദേവന്മാർ ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തുകയും; അദ്ദേഹത്തിന്റെ ആജ്ഞാനുസരണം ഭൂതത്തിനെ യുദ്ധത്തിൽ തോല്പിച്ച് ഭൂമിയിൽ എടുത്ത് എറിയുകയും ചെയ്തു ഭൂമിയിൽ വാസ്തുപുരുഷന്റെ സ്ഥാനം വാസ്തു ശാസ്ത്രത്തിലെ വാസ്തു പുരുഷൻ ഭൂമിയിലേക്ക് എടുത്തെറിയപ്പെട്ട വാസ്തുപുരുഷൻ വടക്ക്-കിഴക്ക് ദിക്കിൽ (ഈശ കോൺ)ശിരസ്സും, തെക്ക്-പടിഞ്ഞാറ് ദിക്കിൽ(നിരുതി/നിര്യതി കോൺ)കാലുകളും, കൈകൾ തെക്ക്-കിഴക്ക് (അഗ്നികോൺ)ദിക്കലും വടക്ക്-പടിഞ്ഞാറ്(വായു കോൺ)ദിക്കിലുമായി സ്ഥിതിചെയ്യുന്നു[1]. ഇങ്ങനെ സ്ഥിതിചെയ്ത വാസ്തുപുരുഷൻ ഭൂനിവാസികളെ ശല്യം ചെയ്യുകയും, ഭൂനിവാസികൾ ബ്രഹ്മാവിനെ പ്രാർത്ഥിക്കുകയും ചെയ്തു. അതിന്റെ ഫലമായി ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം അൻപത്തിമൂന്ന് ദേവന്മാരോടും ഭൂതത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നതിനായി വാസ്തുപുരുഷന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തു[1]. തത്ഫലമായി ശക്തി ക്ഷയിച്ച വാസ്തുപുരുഷൻ ബ്രഹ്മാവിനെ പ്രാർത്ഥിക്കുകയും; ബ്രഹ്മാവ്, ശിലാന്യാസം(കല്ലിടീൽ)', കട്ടളവെയ്പ്പ് , ഗൃഹപ്രവേശം എന്നീ മൂന്ന് ഘട്ടങ്ങളിലും മനുഷ്യർ നിന്നെ പൂജിക്കും. ഇത്തരം പൂജകളെ വാസ്തുപൂജ എന്ന് വിളിക്കുന്നു. വസ്തുപൂജ ചെയ്യാതെ ഗൃഹനിർമ്മാണം നടത്തിയാൽ അത്തരം ഗൃഹങ്ങളിൽ പലവിധ അനർത്ഥങ്ങളും സംഭവിക്കും എന്നും അനുഗ്രഹിച്ചു[1]. അളവുകൾ വാസ്തുശാസ്ത്രത്തിൽ അളവുകൾ ദൂരമാനങ്ങൾക്കാണ് (ദൈർഘ്യം)പ്രാധാന്യം.ഈതിന്റെ അടിസ്ഥാനത്തിൽ പ്രകൃതിയിലെ വസ്തുക്കളുടെ ആകൃതിയെ അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നു. പ്രകൃതിയിലെ ധാന്യങ്ങളെ ആടിസ്ഥാനമാക്കി യവമാനം എന്നും മനുഷ്യന്റെ ശരീരാവയവങ്ങളെ അടിസ്ഥാനമാക്കിയുള്ളവയെ അംഗുലമാനം എന്നും പറയുന്നു[1]. മനുഷ്യന്റെ ശരീരാവയവങ്ങളെ അടിസ്ഥാനമാക്കിയുള്ളവയെ അംഗുലമാനം എന്നും പറയുന്നു[1]. യവമാനം 8 പരമാണു ഒരു ത്രസരേണു 8 ത്രസരേണു(64 പരമാണു) രോമാഗ്രം 8 രോമാഗ്രം (512 പരമാണു) ഒരു ലിക്ഷ 8 ലിക്ഷ (4096 പരമാണു) ഒരു യൂകം 8 യൂകം (32768 പരമാണു) ഒരു തിലം 8 തിലം (262144 പരമാണു) ഒരു യവം (3.75 മില്ലീ മീറ്റർ) 8 യവം ഒരു അംഗുലം (30 മില്ലീ മീറ്റർ) അംഗുലമാനം അംഗുലമാനം മുതൽ അളവുകൾ മനുഷ്യാധിഷ്ഠതമാകുന്നു. അംഗുലമാനം മനുഷ്യന്റെ നടുവിരലിലെ മധ്യസന്ധിയുടെ അളവിനെയാണ് കുറിക്കുന്നത്[1]. 3 അംഗുലം ഒരു പർവ്വം 8 അംഗുലം ഒരു പദം (9240 മില്ലീ മീറ്റർ) 12 അംഗുലം ഒരു വിതസ്തി (ചാൺ) 2 വിതസ്തി (24 അംഗുലം) ഒരു ഹസ്തം / ഒരു മുഴം 24 അംഗുലം ഒരു കോൽ 8 പദം (64 അംഗുലം) ഒരു വ്യാമം മുഴക്കോൽ വാസ്തുശാസ്ത്രത്തിൽ പ്രധാനമായും പരക്കെയും ഉപയോഗിക്കുന്ന ഏകകമാണ് മുഴക്കോൽ. പരമാണുവിൽ നിന്നുമാണ് മുഴക്കോലിന്റെ ഉല്പത്തി. സൂര്യപ്രകാശത്തിന്റെ പാതയിൽ കാണപ്പെടുന്ന പൊടിപടലങ്ങളിൽ നിന്നുമുള്ള ഒരെണ്ണത്തിന്റെ മുപ്പതായി ഭാഗിച്ച് കിട്ടുന്നതിൽ ഒരു ഭാഗമായ പരമാണുവിൽ നിന്നുമാണ് മുഴക്കോലിന്റെ ഉല്പത്തി[1]. 8 പരമാണു 1 ത്രസരേണു 8 ത്രസരേണു 1 രോമാഗ്രം 8 രോമാഗ്രം 1 ലിക്ഷ 8 ലിക്ഷ 1 യൂകം 8 യൂകം 1 യവം(നെല്ലിട) 8 യവം 1 മാത്രാംഗുലം 12 മാത്രാംഗുലം 1 വിതസ്തി (അര കോൽ) 2 വിതസ്തി 1 കോൽ അതായത് 8 യവം ( 2,62,144 പരമാണു)ചേർന്നാൽ ഒരു അംഗുലം. അങ്ങനെയുള്ള 12 അംഗുലം ചേർന്നാൽ ഒരു വിതസ്തി. 2 വിതസ്തി ഒരു കോൽ എന്നിങ്ങനെയാണ് മുഴക്കോലിലെ അളവുകൾ[1]. വിവിധതരം കോലുകൾ വാസ്തുശാസ്ത്രത്തിൽ അളവുകൾക്കായി വിവിധതരം കോലുകൾ ഉപയോഗിക്കുന്നുണ്ട്. "കിഷ്കു", "പ്രാജാപത്യ,","ധനുർമുഷ്ടി", "ധനുർഗ്രഹം", "പ്രാച്യം", "വൈദേഹം", "വൈപുല്യം", "പ്രകീർണ്ണം" എന്നിങ്ങനെ പല അളവുകളിലും പേരിലും അറിയപ്പെടുന്നു. ഓരോ കോലും ചില പ്രത്യേക കെട്ടിടങ്ങൾക്കും ചില ജാതികൾക്കുമായും വിധിച്ചിട്ടുള്ളതാകുന്നു. കിഷ്കു 24 മാത്രാംഗുലം മാത്രം അവ് ഉള്ള കോലിനെ കിഷ്കു എന്നു പറയുന്നു. കരം, അരത്നി, ഭുജം, ദോസ്സ്, മുഷ്ടി എന്നിങ്ങനെ പലപേരുകളിലും കിഷ്കു അറിയപ്പെടൂന്നു. ഈ കോൽ വീട്, മുറ്റം എന്നിവ അളക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത് കൂടുതലായും ശൂദ്ര ജാതിയില്പ്പെട്ടവരുടെ ഗൃഹനിർമ്മാണത്തിന്റെ അളവ് കോലാണ്. ] പ്രാജാപത്യം 25 മാത്രാംഗുലം നീളമുള്ള കോലുകൾ പ്രാജാപത്യം എന്നറിയപ്പെടുന്നു. വിമാനം അളക്കുന്നതിനായ് ഉപയോഗിക്കുന്ന കോൽ ഇതാണ്. ചില സ്ഥലങ്ങളിൽ ക്ഷേത്രങ്ങളുടെ അളവിലും ഈ കോൽ ഉപയോഗപ്പെടുത്തി വരുന്നു. ഈ കോൽ ഉപയോഗിച്ച് വൈശ്യന്മാരുടേ ഗൃഹം അളക്കുന്നു. ധനുർമുഷ്ടി 26 മാത്രാംഗുലം നീളമുള്ള കോൽ ധനുർമുഷ്ടി എന്ന പേരിലറിയപ്പെടുന്നു. ചില സ്ഥലങ്ങളിൽ ഈ കോൽ ഉപയോഗിച്ച് എല്ലാത്തര, കെട്ടിടങ്ങളും അളക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ക്ഷത്രിയരുടേ ഗൃഹങ്ങൾ അളക്കുന്നതിനും ഈ കോൽ ഉപയോഗിക്കുന്നു. അടിസ്ഥാനപരമായി വടക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് എന്നീ നാലുദിശകളിൽ നിന്നു പ്രസരിക്കുന്ന ഊർജ്ജത്തെയും വാസ്‌തുശാസ്‌ത്രം പരിഗണിക്കുന്നു. പ്രപഞ്ചത്തിലെ വിവിധങ്ങളായ ഊർജ്ജങ്ങളെയും മനുഷ്യനിലും അവന്റെ ചുറ്റുപാടുകളിൽ നിന്നും പുറപ്പെടുന്ന ഊർജ്ജത്തെയും തമ്മിൽ ബന്ധപ്പെടുത്തിയാണ് വാസ്‌തു ചിട്ടപ്പെടുത്തിയിരിക്കുന്നത്. സൗരോർജ്ജം, വൈദ്യുതി കാന്തികം ഗുരുത്വാകർഷണം എന്നീവ കൂടാതെ ആധുനിക മനുഷ്യന് അജ്ഞാതമായ മറ്റ് ഊർജ്ജങ്ങളെയും വാസ്‌തു പരിഗണിക്കുന്നുണ്ട്.രാമായണമഹാഭാരത കാലഘട്ടങ്ങൾക്കു മുൻപുതന്നെ വാസ്‌തുപ്രാബല്യത്തിൽ ഉണ്ടായിരുന്നു എന്ന് ഈ ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ചറിയാൻ സാധിക്കും. വാസ്‌തുവിന്റെ അടിസ്ഥാനത്തിൽ പണികഴിപ്പിച്ച കെട്ടിടങ്ങളെക്കുറിച്ച് ബുദ്ധമതഗ്രന്ഥങ്ങളിലും പരാമർശമുണ്ട്. ബുദ്ധഗോഷിന്റെവ്യാഖ്യാനത്തോടെയുള്ള 'ചുള്ളവാഗ്ഗാ' എന്ന കൃതിയിൽ ശില്‌പവിദ്യാശാസ്‌ത്രവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഉണ്ടെന്ന് പറയപെടുന്നു. കാലാവസ്ഥാപ്രവചനം, ഭൂകമ്പപ്രവചനം, ഗ്രഹപ്പകർച്ച, ശില്‌പവിദ്യ വാൽനക്ഷത്രങ്ങൾ തുടങ്ങി പ്രകൃതിയിലെ പല പ്രതിഭാസങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു മഹത്ഗ്രന്ഥമാണ് 'ബ്രഹത് സംഹിത' എ.ഡി, ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജ്യോതിശാസ്‌ത്രജ്ഞനും ഗണിതശാസ്‌ത്രജ്ഞനുമായ വരാഹമിഹരനാണ് ഇതിന്റെ രചയിതാവ്. പാർപ്പിടങ്ങളുടെയും ക്ഷേത്രങ്ങളുടെയും ശില്‌പവിദ്യയെ പ്രതിപാദിക്കുന്ന സില അധ്യായങ്ങൾ ഇതിലുണ്ട്. വേദങ്ങൾക്കു പുറമേ പല ആഗമങ്ങളിലും ശില്‌പവിദ്യാപരമായ വിവരങ്ങൾ ഉണ്ട്. കാമികാഗമം, കർണാഗമം, സുപ്രഭേദാഗമം, വൈഖാനസാഗമം, അംശുമദ്ഭേദാഗമമെന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. കിരണതന്ത്രം, ഹയർശീർഷതന്ത്രം മുതലായ ചില താന്ത്രിക ഗ്രന്ഥങ്ങളിലും കൗടില്യന്റെ അർത്ഥശാസ്‌ത്രം ശുക്രനീതി എന്നീ കൃതികളിലും ശില്‌പകലയെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. പാർപ്പിട നിർമ്മാണവുമായി ബന്ധപ്പെട്ട സുപ്രധാന കൃതികളാണ് മാനസാരം, മയൻ രചിച്ച മയാമതം, ഭോഗരാജാവ് രചിച്ച സമരഞ്ജനസൂത്രധാരം, വരാഹമിഹരന്റെ വിശ്വകർമ്മ പ്രകാശം ശില്‌പരത്നം, അപരാജിതപ്രച്ഛ, മനുഷ്യാലയ ചന്ദ്രിക എന്നിവ.ഇതിൽ മാനസാരത്തിൽ വീടുകൾ പണിയുന്നതിനെക്കുറിച്ചും വിഗ്രഹങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചും വിശദമായി പറയുന്നുണ്ട്. വാസ്‌തുശാസ്‌ത്രമെന്നാൽ മാനസാരമാണ് എന്നുതന്നെ പറയാം. ഇതിന്റെ രചനാകാലം, ക്രിസ്‌തുവിനും ഏതാനും നൂറ്റാണ്ടുകൾ മുൻപാണെന്ന് കണക്കാക്കിയിരിക്കുന്നു. അറിയപ്പെടാത്ത കാലത്തെ അജ്ഞാതനായ ഗ്രന്ഥകാരൻ, മാനങ്ങളുടെ - അളവുകളുടെ- സാരം കൈകാര്യം ചെയ്യുന്ന ഋഷിമാരുടെ വിഭാഗം ശില്‌പവിദ്യയെയും വിഗ്രഹനിർമ്മാണത്തെയും സംബന്ധിച്ച രീതികളും നിയമാവലികളും എന്നിങ്ങനെ മൂന്നുരീതിയിൽ 'മാനസാരം' എന്ന പദത്തിന് അർത്ഥം കല്‌പിച്ചിരിക്കുന്നു. 83 അധ്യായങ്ങളാണ് ഈ കൃതിയിലുള്ളത്. അളവുകൾക്ക് മുഖ്യമായും രണ്ട് ഏകകങ്ങളാണ് മാനസാരം ഉപയോഗിച്ചിരിക്കുന്നത്. ശില്‌പവിദ്യയിലെ അളവുകൾക്ക് അംഗുലവും (ഏകദേശം 3 സെന്റീമീറ്റർ) ഹസ്‌തവും (24 അംഗുലം)വിഗ്രഹനിർമ്മാണത്തിന് താലം (നിവർത്തിപ്പിടിച്ച പെരുവിരലിന്റെ അറ്റം മുതൽ നടുവിരലിന്റെ അറ്റം വരെയുള്ള നീളം)വാസ്‌തുശില്‌പികളെ നാലായി തരം തിരിച്ചിട്ടുണ്ട്. മുഖ്യവാസ്‌തുശില്‌പിയെ സ്ഥപതി എന്നുവിളിക്കുന്നു. രൂപകല്‌പന ചെയ്യുന്ന ആൾക്ക് സൂത്രഗ്രാഹി എന്നും പെയിന്റർക്ക് വർദ്ധാന്തി എന്നും ആശാരിക്ക് സൂത്രധാരൻ എന്നുമാണ് പേര്. മാനസാരത്തിൽ വാസ്‌തുശില്‌പിയുടെ ചില യോഗ്യതകളെക്കുറിച്ച് പറയുന്നുണ്ട്. 1. നൂതനമായ ആശയങ്ങൾ ഉണ്ടായിരിക്കണം. 2. വിജ്ഞാനം നേടാനുള്ള കഴിവു വേണം 3. നല്ലൊരു എഴുത്തുകാരൻ ആയിരിക്കണം 4. രേഖാനിർമ്മാണ കൗശലം വേണം (ഡ്രാഫ്റ്റ്മാൻഷിപ്പ്) 5. പ്രകൃതിയുടെ തത്ത്വങ്ങളും ധർമ്മനീതിയും അറിഞ്ഞിരിക്കണം 6. നിയമശാസ്‌തവും ഭൗതികശാസ്‌ത്രവും അറിഞ്ഞിരിക്കണം 7. ജ്യോതിഷത്തിലും ഗണിതത്തിലും പരിജ്ഞാനം വേണം മേൽപ്പറൻഞ്ഞ കൃതികളിൽ പരാമർശിക്കുന്ന ഒന്നാണ് 'ആയം' ഏതൊരു പുരയിടത്തിനും കെട്ടിടത്തിനും ജീവനുണ്ടെന്നാണ് ആയം എന്ന സങ്കല്‌പം. അതുകൊണ്ട് നിശ്ചിതമാനദണ്ഡമുപയോഗിച്ചുവേണം കെട്ടിടങ്ങൾനിർമ്മിക്കുവാൻ. ആയാദി ഷഡ്‌വർഗ്ഗം എന്നറിയപ്പെടുന്ന ഈ മാനദണ്ഡങ്ങളിൽ 1. ആയം - വർദ്ധനവ് അഥവാ ലാഭം 2. വ്യയം - കുറവ് അഥവാ നഷ്ടം 3. ഋഷ അഥവാ നക്ഷത്രം 4. യോനി അഥവാ കെട്ടിടത്തിന്റ് ദിശ 5. വാരം അഥവാ സൗരദിനം 6. തിഥി അഥവാ ചന്ദ്രദിനം എന്നിവ ഉൾപ്പെടുന്നു. അവലംബം 1. ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 പ്രൊഫസർ ജി. ഗണപതി മൂർത്തിയുടെ വാസ്തുശാസ്ത്രവും ഗൃഹനിർമ്മാണകലയും, Sunco Publishing Division,Thiruvananthapuram. May 2005 Edition. തച്ചുശാസ്ത്രത്തിൽ ഭൂമിയുടെ പേരാണ് വാസ്തു. ഭൂമിയിലെ മനുഷ്യന്റെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടേയും പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണെന്ന് ഹൈന്ദവപുരാണങ്ങളിൽ പറയുന്നു. ഹൈന്ദവാചാരപ്രകാരം സൃഷ്ടിയുടെ അധിപനായ ബ്രഹ്മാവിനാൽ നിർമ്മിക്കപ്പെട്ടതും,പരമശിവന്റെ തൃക്കണ്ണിൽ നിന്നും; പൂണൂൽ, ഗ്രന്ഥം, കുട, ദണ്ഡ്, അഷ്ടഗന്ധം, കലശം, മുഴക്കോൽ, ചിത്രപ്പുല്ല് എന്നിവയോടുകൂടി ജനിച്ച വാസ്തുപുരുഷന് ബ്രഹ്മാവ് ഉപദേശിച്ചുകൊടുത്തതാണ് വാസ്തുശാസ്ത്രം അഥവാ തച്ചുശാസ്ത്രം എന്ന് അറിയപ്പെടുന്നത്[1] വാസ്‌തു എന്ന സംസ്‌കൃത പദത്തിന് പാർപ്പിടം എന്നാണ് അർത്ഥം. 'അപൗരുഷേയം' (മനുഷ്യനിർമ്മിതമല്ലാത്തത്) എന്നു പറയപ്പെടുന്ന വേദങ്ങളുടെ ഭാഗമാണ് വാസ്‌തു. അഥർവവേദത്തിന്റെ ഒരു ഉപവേദമാണ് വാസ്‌തു എന്നും പറയപ്പെടുന്നുണ്ട്. പൗരാണിക ശില്‌പവിദ്യയെ സംബന്ധിക്കുന്ന ഒരു മഹത്ഗ്രന്ഥമായ 'മാനസാരം' വാസ്‌തുവിനെ ധര(ഭൂമി) ഹർമ്മ്യം(കെട്ടിടം) യാനം(വാഹനം)പര്യങ്കം(കിടക്ക) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. പേരിനു പിന്നിൽ ബുദ്ധമതക്കാരാണ് വാസ്തു വിദ്യയുടെ ആചാര്യന്മാർ. കപിലവസ്തുവിൽ നിന്നാണ് വാസ്തുവിദ്യ രൂപം കൊണ്ടത് എന്നു കരുതപ്പെടുന്നു [ ഐതിഹ്യം ത്രേതായുഗത്തിൽ സർവ്വലോകവ്യാപിയായി പ്രത്യക്ഷപ്പെട്ട ഭൂതമാണ് വാസ്തുപുരുഷൻ എന്ന് കരുതുന്നു[1]. ശിവനും അന്ധകാരൻ എന്നുപേരായ രാക്ഷസനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ, ശിവന്റെ ശരിരത്തിൽ നിന്നും ഉതിർന്നുവീണ വിയർപ്പുതുള്ളിയിൽ നിന്നുമാണ് വാസ്തുപുരുഷന്റെ ജനനം[1]. ഇങ്ങനെ ജനിച്ച ഭൂതത്തിന്റെ പരാക്രമങ്ങൾ സഹിക്കാനാവാതെ ദേവന്മാർ ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തുകയും; അദ്ദേഹത്തിന്റെ ആജ്ഞാനുസരണം ഭൂതത്തിനെ യുദ്ധത്തിൽ തോല്പിച്ച് ഭൂമിയിൽ എടുത്ത് എറിയുകയും ചെയ്തു ഭൂമിയിൽ വാസ്തുപുരുഷന്റെ സ്ഥാനം വാസ്തു ശാസ്ത്രത്തിലെ വാസ്തു പുരുഷൻ ഭൂമിയിലേക്ക് എടുത്തെറിയപ്പെട്ട വാസ്തുപുരുഷൻ വടക്ക്-കിഴക്ക് ദിക്കിൽ (ഈശ കോൺ)ശിരസ്സും, തെക്ക്-പടിഞ്ഞാറ് ദിക്കിൽ(നിരുതി/നിര്യതി കോൺ)കാലുകളും, കൈകൾ തെക്ക്-കിഴക്ക് (അഗ്നികോൺ)ദിക്കലും വടക്ക്-പടിഞ്ഞാറ്(വായു കോൺ)ദിക്കിലുമായി സ്ഥിതിചെയ്യുന്നു[1]. ഇങ്ങനെ സ്ഥിതിചെയ്ത വാസ്തുപുരുഷൻ ഭൂനിവാസികളെ ശല്യം ചെയ്യുകയും, ഭൂനിവാസികൾ ബ്രഹ്മാവിനെ പ്രാർത്ഥിക്കുകയും ചെയ്തു. അതിന്റെ ഫലമായി ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം അൻപത്തിമൂന്ന് ദേവന്മാരോടും ഭൂതത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നതിനായി വാസ്തുപുരുഷന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തു[1]. തത്ഫലമായി ശക്തി ക്ഷയിച്ച വാസ്തുപുരുഷൻ ബ്രഹ്മാവിനെ പ്രാർത്ഥിക്കുകയും; ബ്രഹ്മാവ്, ശിലാന്യാസം(കല്ലിടീൽ)', കട്ടളവെയ്പ്പ് , ഗൃഹപ്രവേശം എന്നീ മൂന്ന് ഘട്ടങ്ങളിലും മനുഷ്യർ നിന്നെ പൂജിക്കും. ഇത്തരം പൂജകളെ വാസ്തുപൂജ എന്ന് വിളിക്കുന്നു. വസ്തുപൂജ ചെയ്യാതെ ഗൃഹനിർമ്മാണം നടത്തിയാൽ അത്തരം ഗൃഹങ്ങളിൽ പലവിധ അനർത്ഥങ്ങളും സംഭവിക്കും എന്നും അനുഗ്രഹിച്ചു[1]. അളവുകൾ വാസ്തുശാസ്ത്രത്തിൽ അളവുകൾ ദൂരമാനങ്ങൾക്കാണ് (ദൈർഘ്യം)പ്രാധാന്യം.ഈതിന്റെ അടിസ്ഥാനത്തിൽ പ്രകൃതിയിലെ വസ്തുക്കളുടെ ആകൃതിയെ അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നു. പ്രകൃതിയിലെ ധാന്യങ്ങളെ ആടിസ്ഥാനമാക്കി യവമാനം എന്നും മനുഷ്യന്റെ ശരീരാവയവങ്ങളെ അടിസ്ഥാനമാക്കിയുള്ളവയെ അംഗുലമാനം എന്നും പറയുന്നു[1]. മനുഷ്യന്റെ ശരീരാവയവങ്ങളെ അടിസ്ഥാനമാക്കിയുള്ളവയെ അംഗുലമാനം എന്നും പറയുന്നു[1]. യവമാനം 8 പരമാണു ഒരു ത്രസരേണു 8 ത്രസരേണു(64 പരമാണു) രോമാഗ്രം 8 രോമാഗ്രം (512 പരമാണു) ഒരു ലിക്ഷ 8 ലിക്ഷ (4096 പരമാണു) ഒരു യൂകം 8 യൂകം (32768 പരമാണു) ഒരു തിലം 8 തിലം (262144 പരമാണു) ഒരു യവം (3.75 മില്ലീ മീറ്റർ) 8 യവം ഒരു അംഗുലം (30 മില്ലീ മീറ്റർ) അംഗുലമാനം അംഗുലമാനം മുതൽ അളവുകൾ മനുഷ്യാധിഷ്ഠതമാകുന്നു. അംഗുലമാനം മനുഷ്യന്റെ നടുവിരലിലെ മധ്യസന്ധിയുടെ അളവിനെയാണ് കുറിക്കുന്നത്[1]. 3 അംഗുലം ഒരു പർവ്വം 8 അംഗുലം ഒരു പദം (9240 മില്ലീ മീറ്റർ) 12 അംഗുലം ഒരു വിതസ്തി (ചാൺ) 2 വിതസ്തി (24 അംഗുലം) ഒരു ഹസ്തം / ഒരു മുഴം 24 അംഗുലം ഒരു കോൽ 8 പദം (64 അംഗുലം) ഒരു വ്യാമം മുഴക്കോൽ വാസ്തുശാസ്ത്രത്തിൽ പ്രധാനമായും പരക്കെയും ഉപയോഗിക്കുന്ന ഏകകമാണ് മുഴക്കോൽ. പരമാണുവിൽ നിന്നുമാണ് മുഴക്കോലിന്റെ ഉല്പത്തി. സൂര്യപ്രകാശത്തിന്റെ പാതയിൽ കാണപ്പെടുന്ന പൊടിപടലങ്ങളിൽ നിന്നുമുള്ള ഒരെണ്ണത്തിന്റെ മുപ്പതായി ഭാഗിച്ച് കിട്ടുന്നതിൽ ഒരു ഭാഗമായ പരമാണുവിൽ നിന്നുമാണ് മുഴക്കോലിന്റെ ഉല്പത്തി[1]. 8 പരമാണു 1 ത്രസരേണു 8 ത്രസരേണു 1 രോമാഗ്രം 8 രോമാഗ്രം 1 ലിക്ഷ 8 ലിക്ഷ 1 യൂകം 8 യൂകം 1 യവം(നെല്ലിട) 8 യവം 1 മാത്രാംഗുലം 12 മാത്രാംഗുലം 1 വിതസ്തി (അര കോൽ) 2 വിതസ്തി 1 കോൽ അതായത് 8 യവം ( 2,62,144 പരമാണു)ചേർന്നാൽ ഒരു അംഗുലം. അങ്ങനെയുള്ള 12 അംഗുലം ചേർന്നാൽ ഒരു വിതസ്തി. 2 വിതസ്തി ഒരു കോൽ എന്നിങ്ങനെയാണ് മുഴക്കോലിലെ അളവുകൾ[1]. വിവിധതരം കോലുകൾ വാസ്തുശാസ്ത്രത്തിൽ അളവുകൾക്കായി വിവിധതരം കോലുകൾ ഉപയോഗിക്കുന്നുണ്ട്. "കിഷ്കു", "പ്രാജാപത്യ,","ധനുർമുഷ്ടി", "ധനുർഗ്രഹം", "പ്രാച്യം", "വൈദേഹം", "വൈപുല്യം", "പ്രകീർണ്ണം" എന്നിങ്ങനെ പല അളവുകളിലും പേരിലും അറിയപ്പെടുന്നു. ഓരോ കോലും ചില പ്രത്യേക കെട്ടിടങ്ങൾക്കും ചില ജാതികൾക്കുമായും വിധിച്ചിട്ടുള്ളതാകുന്നു. കിഷ്കു 24 മാത്രാംഗുലം മാത്രം അവ് ഉള്ള കോലിനെ കിഷ്കു എന്നു പറയുന്നു. കരം, അരത്നി, ഭുജം, ദോസ്സ്, മുഷ്ടി എന്നിങ്ങനെ പലപേരുകളിലും കിഷ്കു അറിയപ്പെടൂന്നു. ഈ കോൽ വീട്, മുറ്റം എന്നിവ അളക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത് കൂടുതലായും ശൂദ്ര ജാതിയില്പ്പെട്ടവരുടെ ഗൃഹനിർമ്മാണത്തിന്റെ അളവ് കോലാണ്. ] പ്രാജാപത്യം 25 മാത്രാംഗുലം നീളമുള്ള കോലുകൾ പ്രാജാപത്യം എന്നറിയപ്പെടുന്നു. വിമാനം അളക്കുന്നതിനായ് ഉപയോഗിക്കുന്ന കോൽ ഇതാണ്. ചില സ്ഥലങ്ങളിൽ ക്ഷേത്രങ്ങളുടെ അളവിലും ഈ കോൽ ഉപയോഗപ്പെടുത്തി വരുന്നു. ഈ കോൽ ഉപയോഗിച്ച് വൈശ്യന്മാരുടേ ഗൃഹം അളക്കുന്നു. ധനുർമുഷ്ടി 26 മാത്രാംഗുലം നീളമുള്ള കോൽ ധനുർമുഷ്ടി എന്ന പേരിലറിയപ്പെടുന്നു. ചില സ്ഥലങ്ങളിൽ ഈ കോൽ ഉപയോഗിച്ച് എല്ലാത്തര, കെട്ടിടങ്ങളും അളക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ക്ഷത്രിയരുടേ ഗൃഹങ്ങൾ അളക്കുന്നതിനും ഈ കോൽ ഉപയോഗിക്കുന്നു. അടിസ്ഥാനപരമായി വടക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് എന്നീ നാലുദിശകളിൽ നിന്നു പ്രസരിക്കുന്ന ഊർജ്ജത്തെയും വാസ്‌തുശാസ്‌ത്രം പരിഗണിക്കുന്നു. പ്രപഞ്ചത്തിലെ വിവിധങ്ങളായ ഊർജ്ജങ്ങളെയും മനുഷ്യനിലും അവന്റെ ചുറ്റുപാടുകളിൽ നിന്നും പുറപ്പെടുന്ന ഊർജ്ജത്തെയും തമ്മിൽ ബന്ധപ്പെടുത്തിയാണ് വാസ്‌തു ചിട്ടപ്പെടുത്തിയിരിക്കുന്നത്. സൗരോർജ്ജം, വൈദ്യുതി കാന്തികം ഗുരുത്വാകർഷണം എന്നീവ കൂടാതെ ആധുനിക മനുഷ്യന് അജ്ഞാതമായ മറ്റ് ഊർജ്ജങ്ങളെയും വാസ്‌തു പരിഗണിക്കുന്നുണ്ട്.രാമായണമഹാഭാരത കാലഘട്ടങ്ങൾക്കു മുൻപുതന്നെ വാസ്‌തുപ്രാബല്യത്തിൽ ഉണ്ടായിരുന്നു എന്ന് ഈ ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ചറിയാൻ സാധിക്കും. വാസ്‌തുവിന്റെ അടിസ്ഥാനത്തിൽ പണികഴിപ്പിച്ച കെട്ടിടങ്ങളെക്കുറിച്ച് ബുദ്ധമതഗ്രന്ഥങ്ങളിലും പരാമർശമുണ്ട്. ബുദ്ധഗോഷിന്റെവ്യാഖ്യാനത്തോടെയുള്ള 'ചുള്ളവാഗ്ഗാ' എന്ന കൃതിയിൽ ശില്‌പവിദ്യാശാസ്‌ത്രവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഉണ്ടെന്ന് പറയപെടുന്നു. കാലാവസ്ഥാപ്രവചനം, ഭൂകമ്പപ്രവചനം, ഗ്രഹപ്പകർച്ച, ശില്‌പവിദ്യ വാൽനക്ഷത്രങ്ങൾ തുടങ്ങി പ്രകൃതിയിലെ പല പ്രതിഭാസങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു മഹത്ഗ്രന്ഥമാണ് 'ബ്രഹത് സംഹിത' എ.ഡി, ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജ്യോതിശാസ്‌ത്രജ്ഞനും ഗണിതശാസ്‌ത്രജ്ഞനുമായ വരാഹമിഹരനാണ് ഇതിന്റെ രചയിതാവ്. പാർപ്പിടങ്ങളുടെയും ക്ഷേത്രങ്ങളുടെയും ശില്‌പവിദ്യയെ പ്രതിപാദിക്കുന്ന സില അധ്യായങ്ങൾ ഇതിലുണ്ട്. വേദങ്ങൾക്കു പുറമേ പല ആഗമങ്ങളിലും ശില്‌പവിദ്യാപരമായ വിവരങ്ങൾ ഉണ്ട്. കാമികാഗമം, കർണാഗമം, സുപ്രഭേദാഗമം, വൈഖാനസാഗമം, അംശുമദ്ഭേദാഗമമെന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. കിരണതന്ത്രം, ഹയർശീർഷതന്ത്രം മുതലായ ചില താന്ത്രിക ഗ്രന്ഥങ്ങളിലും കൗടില്യന്റെ അർത്ഥശാസ്‌ത്രം ശുക്രനീതി എന്നീ കൃതികളിലും ശില്‌പകലയെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. പാർപ്പിട നിർമ്മാണവുമായി ബന്ധപ്പെട്ട സുപ്രധാന കൃതികളാണ് മാനസാരം, മയൻ രചിച്ച മയാമതം, ഭോഗരാജാവ് രചിച്ച സമരഞ്ജനസൂത്രധാരം, വരാഹമിഹരന്റെ വിശ്വകർമ്മ പ്രകാശം ശില്‌പരത്നം, അപരാജിതപ്രച്ഛ, മനുഷ്യാലയ ചന്ദ്രിക എന്നിവ.ഇതിൽ മാനസാരത്തിൽ വീടുകൾ പണിയുന്നതിനെക്കുറിച്ചും വിഗ്രഹങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചും വിശദമായി പറയുന്നുണ്ട്. വാസ്‌തുശാസ്‌ത്രമെന്നാൽ മാനസാരമാണ് എന്നുതന്നെ പറയാം. ഇതിന്റെ രചനാകാലം, ക്രിസ്‌തുവിനും ഏതാനും നൂറ്റാണ്ടുകൾ മുൻപാണെന്ന് കണക്കാക്കിയിരിക്കുന്നു. അറിയപ്പെടാത്ത കാലത്തെ അജ്ഞാതനായ ഗ്രന്ഥകാരൻ, മാനങ്ങളുടെ - അളവുകളുടെ- സാരം കൈകാര്യം ചെയ്യുന്ന ഋഷിമാരുടെ വിഭാഗം ശില്‌പവിദ്യയെയും വിഗ്രഹനിർമ്മാണത്തെയും സംബന്ധിച്ച രീതികളും നിയമാവലികളും എന്നിങ്ങനെ മൂന്നുരീതിയിൽ 'മാനസാരം' എന്ന പദത്തിന് അർത്ഥം കല്‌പിച്ചിരിക്കുന്നു. 83 അധ്യായങ്ങളാണ് ഈ കൃതിയിലുള്ളത്. അളവുകൾക്ക് മുഖ്യമായും രണ്ട് ഏകകങ്ങളാണ് മാനസാരം ഉപയോഗിച്ചിരിക്കുന്നത്. ശില്‌പവിദ്യയിലെ അളവുകൾക്ക് അംഗുലവും (ഏകദേശം 3 സെന്റീമീറ്റർ) ഹസ്‌തവും (24 അംഗുലം)വിഗ്രഹനിർമ്മാണത്തിന് താലം (നിവർത്തിപ്പിടിച്ച പെരുവിരലിന്റെ അറ്റം മുതൽ നടുവിരലിന്റെ അറ്റം വരെയുള്ള നീളം)വാസ്‌തുശില്‌പികളെ നാലായി തരം തിരിച്ചിട്ടുണ്ട്. മുഖ്യവാസ്‌തുശില്‌പിയെ സ്ഥപതി എന്നുവിളിക്കുന്നു. രൂപകല്‌പന ചെയ്യുന്ന ആൾക്ക് സൂത്രഗ്രാഹി എന്നും പെയിന്റർക്ക് വർദ്ധാന്തി എന്നും ആശാരിക്ക് സൂത്രധാരൻ എന്നുമാണ് പേര്. മാനസാരത്തിൽ വാസ്‌തുശില്‌പിയുടെ ചില യോഗ്യതകളെക്കുറിച്ച് പറയുന്നുണ്ട്. 1. നൂതനമായ ആശയങ്ങൾ ഉണ്ടായിരിക്കണം. 2. വിജ്ഞാനം നേടാനുള്ള കഴിവു വേണം 3. നല്ലൊരു എഴുത്തുകാരൻ ആയിരിക്കണം 4. രേഖാനിർമ്മാണ കൗശലം വേണം (ഡ്രാഫ്റ്റ്മാൻഷിപ്പ്) 5. പ്രകൃതിയുടെ തത്ത്വങ്ങളും ധർമ്മനീതിയും അറിഞ്ഞിരിക്കണം 6. നിയമശാസ്‌തവും ഭൗതികശാസ്‌ത്രവും അറിഞ്ഞിരിക്കണം 7. ജ്യോതിഷത്തിലും ഗണിതത്തിലും പരിജ്ഞാനം വേണം മേൽപ്പറൻഞ്ഞ കൃതികളിൽ പരാമർശിക്കുന്ന ഒന്നാണ് 'ആയം' ഏതൊരു പുരയിടത്തിനും കെട്ടിടത്തിനും ജീവനുണ്ടെന്നാണ് ആയം എന്ന സങ്കല്‌പം. അതുകൊണ്ട് നിശ്ചിതമാനദണ്ഡമുപയോഗിച്ചുവേണം കെട്ടിടങ്ങൾനിർമ്മിക്കുവാൻ. ആയാദി ഷഡ്‌വർഗ്ഗം എന്നറിയപ്പെടുന്ന ഈ മാനദണ്ഡങ്ങളിൽ 1. ആയം - വർദ്ധനവ് അഥവാ ലാഭം 2. വ്യയം - കുറവ് അഥവാ നഷ്ടം 3. ഋഷ അഥവാ നക്ഷത്രം 4. യോനി അഥവാ കെട്ടിടത്തിന്റ് ദിശ 5. വാരം അഥവാ സൗരദിനം 6. തിഥി അഥവാ ചന്ദ്രദിനം എന്നിവ ഉൾപ്പെടുന്നു. അവലംബം 1. ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 പ്രൊഫസർ ജി. ഗണപതി മൂർത്തിയുടെ വാസ്തുശാസ്ത്രവും ഗൃഹനിർമ്മാണകലയും, Sunco Publishing Division,Thiruvananthapuram. May 2005 Edition.
Subscribe to:
Post Comments (Atom)
Featured Post
Popular Posts
-
𝐋𝐨𝐜𝐚𝐭𝐢𝐨𝐧 :- Kanhangad 𝐂𝐥𝐢𝐞𝐧𝐭 :- MR. Sharath 𝐒𝐭𝐲𝐥𝐞 :- Mixed roof 𝐀𝐫𝐞𝐚 :- 2250 sq.feet Proposed Project 𝐒𝐩𝐞𝐜𝐢𝐟𝐢...
-
Pixel Monk Studio r S o e p t n o d s 2 2 3 3 5 7 9 a 1 : f 2 1 7 2 f 0 t u n e a f J c m 2 u 0 1 3 i · 1200 Sqft.ൽ കുറഞ്ഞ ബഡ്ജറ...
-
DOUBLE FLOOR 3 BEDROOM KERALA HOME DESIGN SLOPING ROOF STYLE
No comments:
Post a Comment