വീട് നിർമിക്കാൻ തയ്യാറെടുക്കുമ്പോൾ എല്ലാവരും ആദ്യം ഉന്നയിക്കുന്ന ചോദ്യം എവിടുന്നു തുടങ്ങണം എങ്ങിനെ തുടങ്ങണം എന്നുള്ളതായിരിക്കും . ഒന്ന് തുടങ്ങിക്കിട്ടിയാൽ പിന്നെ അതങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കും .അത്തരക്കാർക്ക് വേണ്ടിയാണു ഈ പോസ്ടിടുന്നത് .ആദ്യമായി , വീട് നിർമിക്കാൻ നിങ്ങൾ തിരഞ്ഞെടുത്ത സ്ഥലം അളന്നു തിട്ടപ്പെടുത്തി , നിങ്ങളുടെ സ്ഥലത്തിനും നിങ്ങളുടെ ആവശ്യത്തിന്നും ബഡ്ജറ്റിനും( പോക്കറ്റിനും ) യോജിക്കുന്ന തരത്തിലുള്ള ഒരു പ്ലാൻ വരയ്ക്കാൻ എഞ്ചിനീയറോട് അല്ലെങ്കിൽ അർകിറ്റെക്റ്റ് നോട് ആവശ്യപ്പെടുക . ഒരിക്കലും മറ്റൊരു സ്ഥലത്തിന് വേണ്ടി ചെയ്ത പ്ലാൻ നിങ്ങളുടെ സ്ഥലത്തിന് വേണ്ടി ആവശ്യപ്പെടരുത് .നമ്മുടെ നാട്ടിൽ കണ്ടു വരുന്ന ഒരു പ്രവണതയാണിത് .കൂടാതെ ഗൂഗിൾ സേർച്ച് ചെയ്താൽ ഒരു പാട് പ്ലാനുകൾ കിട്ടും .അതെല്ലാം മുഴുവനായും നമ്മുടെ സ്ഥലത്തിന് യോജിച്ചു കൊള്ളണമെന്നില്ല . ഇങ്ങനെയുള്ള പ്ലാനുകൾ കൊണ്ട് വീട് നിർമിച്ച പലരും അതിനെ കുറിച്ചോർത്തു പിന്നീട് ഖേദിക്കുന്നു . വീട് നിർമാണം എന്നുള്ളത് സാധാരണയായി മിക്കവരും ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്യുന്ന പ്രക്രിയയാണ് .അത് നന്നായി ആലോചിച്ചു മാത്രം ചെയ്യുക .നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു . നിങ്ങളുടെ സ്വപ്ന ഭവനം മനോഹരമായി ഡിസെൻ ചെയ്യാൻ Ar.Subhash. (Director ) GS archcreations Contact : 9809287557( whatsapp available )
വൈദ്യനോടും അഭിഭാഷകനോടും മാത്രമല്ല നിങ്ങളുടെ വീടുപണിയുന്നവരോടും തുറക്കണം മനസ്, നല്ല പോലെ. വീട് പണിത് അബദ്ധം പറ്റിയവരും നിരന്തരം അഭിപ്രായങ്ങള്‍ മാറ്റി, ഒടുവില്‍ വീട് തന്നെ കുളമാക്കിയവരും ഇഷ്ടം പോലെ. പിന്നെയുള്ളത് അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്ന അബദ്ധങ്ങളാണ്. ഇവയില്‍ പലതും കണ്‍സ്ട്രക്ഷന്‍ സമയത്തു തന്നെ ഒഴിവാക്കിയാല്‍ നിങ്ങളുടെ വീടും സ്വര്‍ഗമാക്കാം. വീടു പണിയാന്‍ ഉദ്ദേശിക്കുമ്പോള്‍ തന്നെ നിങ്ങളുടെ വീടിനെ പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കണം. വീടു പണിയുമ്പോള്‍ ഒഴിവാക്കാവുന്നതും ഒഴിച്ചുകൂടാന്‍ പറ്റാത്തതുമായ ചില കാര്യങ്ങള്‍ ഇതാ: 1 പ്ലാനിങ് ഘട്ടത്തില്‍ തന്നെ വീടിനെക്കുറിച്ച് നല്ല ധാരണയുണ്ടാവണം. വീടുപണിയാനുദ്ദേശിക്കുന്ന സ്ഥലവും നോക്കണം. പ്ലോട്ടിന്റെ ഷെയിപ്പ് ഏറ്റവും പ്രധാനമാണ്. നിലത്തിന്റെ പ്രത്യേകതകള്‍ മനസിലാവാതെ വേണ്ടത്ര ഉറപ്പില്ലാതെ തറ കെട്ടി വീടു പണിത് പിന്നീട് കാറ്റിലോ മഴയിലോ വീടിടിഞ്ഞുവീണ ഏറെ സംഭവങ്ങളുണ്ട്. വീടിരിക്കുന്ന പ്ലോട്ട് ചതുപ്പുനിലമാണോ സാധാരണ പ്ലോട്ടാണോ എന്ന് പരിശോധിക്കണം. 2 ഉറപ്പുള്ള നിലമല്ല പ്ലോട്ടെങ്കില്‍, പൈലിങ് ആവശ്യമുള്ളിടത്ത് ചെയ്യണം. വ്യത്യസ്ത ലെവലിലുള്ള സ്ഥലത്ത് നിലം മുഴുവനും ഇടിച്ച് ഒരേ ലെവലാക്കി വീടുപണിയുന്നത് കണ്ടു വരാറുണ്ട്. ഇത് ചിലപ്പോള്‍ അനാവശ്യചെലവും സമയക്കൂടുതലുമാണ്. ഇതിനു പകരം വ്യത്യസ്തലെവലില്‍ തന്നെ മനോഹരമായി വീടുകള്‍ ഒരുക്കാവുന്നതാണ്. 3 വീടുപണിയുടെ ബഡ്ജറ്റ് പ്രധാനമാണ്. തങ്ങളുടെ ബഡ്ജറ്റിലൊതുങ്ങുന്ന വീടാണ് പണിയുന്നതെന്ന് ഉറപ്പുവരുത്തണം. ഓരോ ഏരിയയിലും എത്ര രൂപ വരെ ചെലവഴിക്കും എന്നതിനെ കുറിച്ച് ധാരണയുണ്ടാവണം. 4 വീടുപണി അനന്തമായി നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയാക്കുന്നതിനേക്കാള്‍ എത്രയും പെട്ടെന്ന് പണികള്‍ തീര്‍ക്കുന്ന വിധം ചെയ്യുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുമ്പോള്‍ കുതിച്ചുകയറുന്ന കെട്ടിടനിര്‍മാണസാമഗ്രികളുടെ വിലയെക്കുറിച്ചുള്ള ആശങ്കകളും ഏറെക്കൂറെ പരിഹരിക്കാനാവും. 5 ചില വീടുകളില്‍ എലിവേഷനിലും മറ്റും വിവിധ രൂപത്തിലുള്ള ഡിസൈന്‍ നല്‍കുന്നതു കാണാം. അനാവവശ്യമായി പണം വാരിവലിച്ചുപയോഗിച്ചതു കൊണ്ടു മാത്രം വീട് ഭംഗിയുണ്ടാവണമെന്നില്ല. വീടിനു ചേരാത്ത അലങ്കാരങ്ങളും മറ്റും ഒഴിവാക്കുക തന്നെ വേണം നിങ്ങളുടെ സ്വപ്ന ഭവനം മനോഹരമായി ഡിസെൻ ചെയ്യാൻ