ഇന്ന് പുതിയ ബാത്ത്റൂ മുകൾക്ക് ലക്ഷങ്ങൾ ആണ് പലരും ചിലവാക്കുന്നത്.വീടിൻ്റെ ഇൻ്റീരിയർ ശ്രദ്ധിക്കുന്നപ്പോലെ തന്നെ ബാത്ത്റൂമുകൾക്കും പ്രാധാന്യം നൽകാൻ തുടങ്ങിയിരിക്കുന്നു.
എന്നാൽ പലയിടങ്ങളിലും കണ്ട് വരുന്ന ഒരു പോരായ്മ ബാത്ത്റൂം അസസ്സറീസ്കളിലാണ്. ആയിരങ്ങൾ വിലമതിക്കുന്ന ക്ലോസറ്റുകൾ, വാഷ്ബേസിനുകൾ, ഷവറുകൾ, ടാപ്പുകൾ എല്ലാം തന്നെ വാങ്ങുന്ന നമ്മളിൽ പലരും ഒരു ശ്രദ്ധയും നൽകാത്ത ഒന്നാണ് അസസ്സറീസ് വിഭാഗം.
ഇന്ന് ബാത്ത്റൂമുകൾക്ക് അടംഭരഭംഗി കൂട്ടാൻ ശ്രദ്ധചെലുത്തേണ്ടതുണ്ട്. അതിൽ പ്രത്യേകം നമ്മൾ ശ്രദ്ധികേണ്ടത് നമ്മുടെ ഒഴിച്ചു കൂടാൻ പറ്റാത്ത ചില കാര്യങ്ങൾ ആയ ടവൽ റാക്ക് അല്ലങ്കിൽ ടവൽ റാഡുകൾ. ഇതിൽ ടൗവൽ റാക്കുകൾ ഇന്ന് പല വീടുകളിലും കണ്ടു തുടങ്ങിയിരിക്കുന്നു. ടവൽ റാഡുകൾ 24 " 18 '' നീളത്തിൽ ലഭിക്കും. സോപ്പ് ഡിഷുകൾ, ബ്രഷ് ഹോൾഡറുകൾ., ടിഷ്യൂ ഹോൾഡറുകൾ, കോർണർ ഷൽഫുകൾ ഇത് ഒന്നും ഒഴിച്ചു കൂടാവുന്നതല്ല. ഡൈനിംഗ് ഏരിയിൽ ടവൽ റിംഗും, സോപ്പ് സിസ്പൻസർ ഘടിപ്പിക്കുന്നതും ഉപയോഗപ്രധമാണ്.
ഇവ പല വിലയിൽ പല ബ്രാൻഡുകളിൽ ഇന്ന് ലഭ്യമാണ്. നിങ്ങൾ ക്ലോസറ്റുകളും ,വാഷ്ബേസിനുകളും ടാപ്പുകളമെല്ലാം തിരഞ്ഞടുക്കുന്ന ആതേ ശ്രദ്ധ ഇതിൽ കൂടി കൊടുത്താൽ ബാത്ത് റൂമുകൾക്ക് പുതിയ ഒരു മുഖം കൊടുക്കാൻ സാധിക്കും.202 ഗ്രേഡ്, 304 ഗ്രേഡ് Stainless steel മെറ്റീരിയലുകളിൽ ആണ് കൂടുതലും ലഭ്യമാകുന്നത്. ഗ്ലോസി, മാറ്റ് ഫിനിഷുകൾ ഇതിൻ്റെ പ്രത്യേകതയാണ്.
ബാത്ത്റൂം ഡിസൈനിങ്ങിൻ്റെ ഭാഗമായി പലരും സ്ക്വയർ, ഓവൽ, റെക്റ്റാഗിൾ കൺസപ്റ്റ് ഫിറ്റിങ്ങ്സുകൾക്ക് കൊടുക്കാറുണ്ട്. ബാത്ത് ഫിറ്റിംഗ്സ്കൾക്ക് യോജിക്കുന്ന രീതിയിൽ ഉള്ള അസസ്സറീസും ലഭ്യമാണ് എന്നുള്ളത് ഒരു പ്രത്യേകത കൂടിയാണ്. കഴിവതും 304 ഗ്രേഡിൽ ലഭ്യമാകുന്ന ബ്രാൻഡഡ് ഉൽപന്നങ്ങൾ വാങ്ങുകയാവും നല്ലത്. വാറൻ്റിയോടു കൂടി ലഭ്യമാണ്. വില കുറവ് വരുന്ന 202 ഗ്രേഡ് ഉപയോഗിച്ചാൽ കാല ക്രമേണ ഇതു മോശമായി പോകും. ദീർഘകാലം നല്ല ഫിനിഷ് കാത്ത് സൂക്ഷിക്കാവുന്ന നല്ല ബ്രാൻഡ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ഈ പറഞ്ഞ കാര്യങ്ങൾ നിസ്സാരമായി തോന്നുമെങ്കിലും,ബാത്ത്റൂമുകൾ ചെയ്യുമ്പോൾ അസസ്സറീസ് കൂടി ശ്രദ്ധിച്ചാൽ കൂടുതൽ മനോഹരമായ ബാത്ത്റൂം ചെയ്ത് എടുക്കാവുന്നതാണ്.
8138811103 whatsapp