KERALA HOME DESIGNS -VEEDU DESIGNS: നിങ്ങളുടെ സ്വപ്ന ഭവനം മനോഹരമായി ഡിസെൻ ചെയ്യാൻ GS Archcreations

നിങ്ങളുടെ സ്വപ്ന ഭവനം മനോഹരമായി ഡിസെൻ ചെയ്യാൻ GS Archcreations



വീട് നിർമിക്കാൻ തയ്യാറെടുക്കുമ്പോൾ എല്ലാവരും ആദ്യം ഉന്നയിക്കുന്ന ചോദ്യം എവിടുന്നു തുടങ്ങണം എങ്ങിനെ തുടങ്ങണം എന്നുള്ളതായിരിക്കും . ഒന്ന് തുടങ്ങിക്കിട്ടിയാൽ പിന്നെ അതങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കും .അത്തരക്കാർക്ക് വേണ്ടിയാണു ഈ പോസ്ടിടുന്നത് .ആദ്യമായി , വീട് നിർമിക്കാൻ നിങ്ങൾ തിരഞ്ഞെടുത്ത സ്ഥലം അളന്നു തിട്ടപ്പെടുത്തി , നിങ്ങളുടെ സ്ഥലത്തിനും നിങ്ങളുടെ ആവശ്യത്തിന്നും ബഡ്ജറ്റിനും( പോക്കറ്റിനും ) യോജിക്കുന്ന തരത്തിലുള്ള ഒരു പ്ലാൻ വരയ്ക്കാൻ എഞ്ചിനീയറോട്‌ അല്ലെങ്കിൽ അർകിറ്റെക്റ്റ് നോട് ആവശ്യപ്പെടുക . ഒരിക്കലും മറ്റൊരു സ്ഥലത്തിന് വേണ്ടി ചെയ്ത പ്ലാൻ നിങ്ങളുടെ സ്ഥലത്തിന് വേണ്ടി ആവശ്യപ്പെടരുത് .നമ്മുടെ നാട്ടിൽ കണ്ടു വരുന്ന ഒരു പ്രവണതയാണിത് .കൂടാതെ ഗൂഗിൾ സേർച്ച്‌ ചെയ്താൽ ഒരു പാട് പ്ലാനുകൾ കിട്ടും .അതെല്ലാം മുഴുവനായും നമ്മുടെ സ്ഥലത്തിന് യോജിച്ചു കൊള്ളണമെന്നില്ല . ഇങ്ങനെയുള്ള പ്ലാനുകൾ കൊണ്ട് വീട് നിർമിച്ച പലരും അതിനെ കുറിച്ചോർത്തു പിന്നീട് ഖേദിക്കുന്നു . വീട് നിർമാണം എന്നുള്ളത് സാധാരണയായി മിക്കവരും ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്യുന്ന പ്രക്രിയയാണ്‌ .അത് നന്നായി ആലോചിച്ചു മാത്രം ചെയ്യുക .നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു .

നിങ്ങളുടെ സ്വപ്ന ഭവനം മനോഹരമായി ഡിസെൻ ചെയ്യാൻ
Ar.Subhash. (Director )
GS archcreations
Contact : 9809287557( whatsapp available )

No comments:

Post a Comment

Featured Post

Fwd: RENOVATION PROJECT @THRISSUR

Popular Posts