KERALA HOME DESIGNS -VEEDU DESIGNS: HOUSE CONSTRUCTION (വീട്പണി ഒരു ആമുഖം)

HOUSE CONSTRUCTION (വീട്പണി ഒരു ആമുഖം)

പുരാതന കാലങ്ങളിൽ  അദിമ മനുഷ്യർ ഗുഹകളിൽ ആയുരുന്നു താമസിച്ചിരുന്നത്. പിന്നീടു പ്രകൃതിയിൽ നിന്നുംവന്യ മൃഗങ്ങളിൽനിന്നും രക്ഷതേടുന്നതിനായി മരത്തിനു മുകളിൽ ഏറു മാടങ്ങൾ ഉണ്ടാക്കി താമസിച്ചു തുടങ്ങി. കാലക്രമേണ മനുഷ്യരാശിയുടെ വികാസത്തിനനുസരിച്ചു വീടുകള്ക്കും മാറ്റവന്നു തുടങ്ങിയിരുന്നു.  ആദിമകാലത്ത് മനുഷ്യന് സ്ഥിരമായ വീടോ സ്ഥലമോ ഉണ്ടായിരുന്നില്ല. കൃഷി ചെയ്യുവാനും ഒരിടത്തുസ്ഥിരമായി താമസിക്കുവാനും അരംഭിച്ചതോട് കൂടി കൂടുതൽ സുരക്ഷിതവും സുന്ദരവുമായ വീടുകൾ ഉണ്ടാക്കുവാൻ അവർ പരിശീലിച്ചു. 
  ആദ്യകാലങ്ങളിൽ   പ്രാദേശികമായി ലഭ്യമയിരുന്ന്ന മണ്ണുംകല്ലുംമരങ്ങളുംപുല്ലും,മുളയും ഒക്കെകൊണ്ടായിരുന്നു വീടുണ്ടാക്കിയിരുന്നത്. അത്തരത്തിലുള്ള കുടിലുകൾ ഇപ്പോഴും ചില ആദിവാസി ഊരുകളിൽ കാണാവുന്നതാണ്.


 
OLD  HUTS   
ആധുനിക  കാലത്തിന്റെ അവിര്ഭാവത്തോടെ വീടുപണിയും വളരെ സങ്കീർണവും ചിലവേറിയതും ആയി മാറിയിരുന്നു.
ദിനംപ്രതി  ഉരുയരുന്ന നിര്മ്മാണ വസ്തുക്കളുടെ വിലയും, ലഭ്യത കുറവും കാരണം സാദാരണകാരനു മനസിനിഷ്ടപെട്ട വീട് നിര്മ്മിക്കാൻ കഴിയാതെ പോകുന്നു. എന്നാല്‍ അല്‌പം വീണ്ടുവിചാരവും അമിത ആര്‍ഭാടമൊഴിവാക്കാനുളള സന്മനസ്സും കാട്ടിയാല്‍ കയ്യിലുളള ചെറിയ ബജററുകൊണ്ട്‌ കടഭാരമില്ലാതെ മനസ്സിനിണങ്ങിയ വീടു നിര്‍മ്മിക്കാം. വീടുനിര്‍മ്മാണത്തില്‍ ബജററിനൊപ്പം തന്നെ പ്ലാനിങ്ങിനും സ്‌ഥാനമുണ്ട്‌. കൃത്യമായ പ്ലാനിങ്‌ ചെലവ്‌ കുറയ്‌ക്കുകയും വീടിന്റെ പൊളിച്ചുപണി ഒഴിവാക്കുകയും,നിശ്‌ചിത സമയപരിധിക്കുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്യും

No comments:

Post a Comment

Featured Post

Fwd: RENOVATION PROJECT @THRISSUR

Popular Posts