വീട് പണിയിൽ കഴിഞ്ഞു ഫിനിഷിങ്ങ് വർക്ക് എത്തിയാൽ അടുത്ത അടുത്ത പ്രധാന ജോലി പെയ്ന്റിംഗ് ആണ്. എത്ര സുന്ദരമായ വീടും ഭംഗിയായി പെയിന്റ് ചെയ്തില്ലെങ്കിൽ എല്ലാം പോയി ഡി സൈൻ ഒരുക്കുമ്പോൾ തന്നെ വീടിന്റെ സ്‌റ്റൈലിനും വീടിരിക്കുന്ന പ്രദേശത്തിനും കൂടി അനുയോജ്യമായ കളറുകൾ തിരഞ്ഞെടുക്കാൻ സാധിച്ചാൽ വീടിന്റെ മൊത്തത്തിലുള്ള ഭംഗിക്ക് മാറ്റുകൂട്ടും.
COLOUR SELECTION.
1.പെയിന്റിങ്ങിൽ വളരെ പ്രധാനപെട്ട ഒരു ഘടകം CLOUR SELECTION തന്നെ ആണ് . എന്ത്കൊണ്ടെന്നാൽ വ്യതസ്ത നിറങ്ങള്ക്ക് വീടിന്റെ മനോഹാരിതക്കും അപ്പുറത്ത് നമ്മുടെജീവിതത്തിൽ വൈകാരികമായ പല മാറ്റങ്ങൾക്കും കാരണമാകാൻ കഴിയുംഎന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. ഉദാഹരണത്തിന് ഹോസ്പിടലുകളിലും മറ്റും കൂൾ നിറങ്ങളാണ് ഉപയോഗിക്കുന്നത് അത് രോഗികൾക്ക് ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യും, നേരെമറിച്ചു കുട്ടികൾ ഉപയോഗിക്കുന്ന മുറികളിലും സ്കൂളുകളിലുംഅല്പം BRIGHT നിറങ്ങളാണ് അനുയോജ്യം എന്തുകൊണ്ടെന്നാൽ കുട്ടികൾക്ക് നല്ല ഉന്മേഷം പ്രദാനം ചെയ്യും.എല്ലാ കളറുകൾക്കും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുംഉണ്ട്.എന്നാൽ അവ വേണ്ട ഇടത്തു മുറികളുടെ ഉപയോഗത്തിനും ഉപയോഗിക്കുന്ന ആളുകളെയും അടിസ്ഥാനപെടുത്തി കൃത്യമായി ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെജീവിതത്തിൽ മാനസികവും ശാരീരികവുമായ വളരെ നല്ല ഗുണങ്ങൾ കൊണ്ട് വരുവാൻ നല്ല കളർ തിരഞ്ഞെടുക്കുന്നതിലൂടെ സാധിക്കും എന്നതിൽ സംശയമില്ല.
2 . കളർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചുറ്റുപാടുകളുമായി അത്എങ്ങനെ ഇണങ്ങിചേരുന്നു എന്നുള്ളതാണ്. ഒന്നിനോടൊന്നു വേറിട്ട് നില്കുന്ന കളറുകൾവീടിന്റെ മൊത്തത്തിലുള്ള ഭംഗിക്ക് കോട്ടം വരുത്തുവാൻ ഇടയാകും. വീടിന്റെ പുറംഭിത്തിക്ക് വേണ്ടി കളർ തിരെഞ്ഞെടുക്കുമ്പോൾ വീടിരിക്കുന്ന പശ്ചാത്തലവും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ശരിക്കും പറഞ്ഞാൽ എല്ലാ കളറുകളും നേരത്തെ തന്നെ പ്ലാൻചെയ്തിരിക്കണം.
വീടിന്റെ ഉൾവശം പെയിന്റുചെയ്യുന്നതിന്പായി ശ്രദ്ധിക്കേണ്ട ചില മുൻകരുതലുകൾ
1 . പെയിന്റ് ചെയ്യുമ്പോള്‍ മുറിക്കുള്ളിലെ ഫര്ണിച്ചറുകളും നിലവും പേപ്പര്‍ കൊണ്ടോ പഴയ തുണി കൊണ്ടോ മൂടി വെക്കുക
2 . പെയിന്റ് ചെയ്യുമ്പോഴും ഉണങ്ങുന്നത് വരെയും മുറിയിലെ ജനാലകളും വാതിലും തുറന്നു വെക്കുക
3 . സാധ്യമെങ്കില്‍ ഒരാഴ്ചയോളം മുറി ഉപയോഗിക്കാതിരിക്കുക
4 . പെയിന്റ്ചെയ്യുമ്പോള്‍ മാസ്ക് ധരിക്കാന്‍ ശ്രദ്ധിക്കുക
5 . ശരീരത്തില്‍ പെയിന്റ് തട്ടാതെനോക്കണം
6 . കൂട്ടികള്ക്ക് എടുക്കാവുന്ന സ്ഥലത്ത്പെയിന്റ് വെക്കരുത്
9 . പെയിന്റ്ചെയ്യുമ്പോള്‍ ക്രമം പാലിക്കുന്നത് നന്നായിരിക്കും. ആദ്യം സീലിങ്,പിന്നെ ഭിത്ത്, ശേഷം ഫര്ണിച്ചര്‍ എന്നിങ്ങനെ
10 . പരമാവധിചെറിയ സ്ഥലത്തുമാത്രം കടുത്തനിറങ്ങള്‍ നല്കുക
11 . പാക്കറ്റില്‍ കിട്ടുന്ന സിമന്റ്പെയിന്റ് പെട്ടെന്ന്കട്ടയാകും. അതു കൊണ്ട്ഉപയോഗിക്കുന്നതിന് വളരെ മുമ്പ് തുറക്കരുത്
11. കാര്ഡുകളിലെ കളര്ഷെയ്ഡ്നോക്കി നിറം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക.ചെറുകളത്തില്‍ കാണുന്ന‘ കളര്‍ എഫക്ട്’ മുറി മുഴുവന്‍ അടിക്കുമ്പോള്കിട്ടണമെന്നില്ല.
12. മുറിയില്‍ എ.സി വെക്കുന്നുണ്ടെങ്കില്‍ പെയിന്റിങിന് മുമ്പ് പുട്ടിഇടണം.മിനുസമുള്ളചുവരുകളില്‍ എ.സി യുടെ പ്രവര്ത്തനം മെച്ചപ്പെടും.
13. നിറങ്ങള്‍ പകല്‍ വെളിച്ചത്തില്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കടയിലെവൈദ്യുതിവെളിച്ചത്തില് കാണുന്നനിറം നിങ്ങള്‍ ഉദ്ദേശിച്ചതാകണമെന്നില്ല.
14. ചെറിയ മുറിയാണെങ്കില്‍ സീലിങിന്ഇളം നിറങ്ങള്‍ നല്കിയാല്‍ വിശാലമായിതോന്നിക്കും.
15. ബ്രോഷറില്‍ അതേ അനുപാതത്തില്‍ പെയിന്റ് വെള്ളവുമായിചേര്ത്തില്ലെങ്കില്കമ്പനി അവകാശപ്പെടുന്ന നിറവും ഗുണവുംകിട്ടിയെന്ന് വരില്ല.
No comments:
Post a Comment