KERALA HOME DESIGNS -VEEDU DESIGNS: INTERLOCKING BRICKS, LOW COST CONSTRUCTION METHODS (ഇന്റർ ലോക്കിംഗ് ബ്രിക്ക്സ്)

INTERLOCKING BRICKS, LOW COST CONSTRUCTION METHODS (ഇന്റർ ലോക്കിംഗ് ബ്രിക്ക്സ്)

ഇന്റർ ലോക്കിംഗ് ബ്രിക്ക്സ്  (INTERLOCKING BRICKS)


 നമ്മുടെ നിർമ്മാണ സാങ്കേതികതയും  നിർമ്മാണ സാമഗ്രികളും ഏതാണ്ട് ആയിരം വര്ഷങ്ങള്ക്ക് മുൻപ് തന്നെ ഇവിടെ നിലനിന്നിരുന്നതായി  നമുക്ക് കാണാൻ കഴിയും. എന്നിരുന്നാലും ഇപ്പോഴും  വളരെ സങ്കീർന്നവും  ചിലവേ റിയയതുമാണ് നമ്മുടെ നിര്മ്മാണ വ്യവസായം. ഇവിടെയാണ് ചിലവുകുറഞ്ഞ INTERLOCKING BRICKS   പോലെയുള്ള നിര്മ്മാണ രീതികളിലേക്ക് മാറേണ്ടുന്നതിന്റെ ആവശ്യകത.

കേരളത്തിൽ  ഇപ്പോൾ നിലനില്കുന പ്രധാനപ്പെട്ട ഒരു ലോ കോസ്റ്റ്  നിര്മ്മാണ രീതി   ആണ് INTERLOCKING BRICKS ഉപയോഗിച്ചുള്ളത്  . പേരുപോലെ തന്നെ പരസ്പരം ലോക്ക് ചെയ്താണ് ഇതുപയോഗിച്ചു ഭിത്തി നിര്മ്മിക്കുന്നത്. അതുകൊണ്ട് തന്നെ സിമന്റ്‌, മണൽ ഉപയോഗം കുറയ്ക്കാനും കഴിയും

ഇരുപതു ശതമാനമെങ്കിലും ക്ലേ  അടങ്ങിയിട്ടുള്ള ചുവന്ന മണ്ണ് ആണ് INTER LOCKING BRICKS ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത്.ഇതിൽ ഒരു പ്രത്യേക അനുപാതത്തിൽ സിമന്റ്‌  GRAVEL, ചിതലരിക്കതിരിക്കാനുള്ള ചില  കെമിക്കൽസ്‌  എന്നിവ  ചേർത്ത്  അച്ചുകളിൽ കംപ്രസ്സ് ചെയ്തു വാർതെടുക്കുന്നു. ഇതിനു ഏകദേശം  5.5 N/CM2  COMPRESSIVE  STRENGTH  ഉണ്ടാവും
.
ഗുണം 
സാധാരണ മറ്റു മാർഗങ്ങൾ ഉപയോഗിച്ച് വീട് നിർമ്മിക്കുന്നതിനെക്കാൾ ഏകദേശം 30-35 % ലാഭം ഉണ്ടാക്കുവാൻ ഇതു മൂലം സാധിക്കുന്നതാണ്.
1. PLASTERING & PAINTING  അവശ്യം ഇല്ല.
2. വളരെ എളുപ്പത്തിൽ ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്
 
ദോഷങ്ങൾ 
1. ഇലക്ട്രിക്  വയരിങ്ങിനു നോർമൽ ഭിത്തികളിലെപോലെ  ഭിത്തി തുരന്നു പൈപ്പ് ഇടുവാൻ സാധിക്കുന്നതല്ല
2.രണ്ടു നിലക്ക് മുകളിലേക്ക് LOAD BEARING WALL  ആയി ഉപയോഗിക്കുവാൻ കഴിയുകയില്ല .
3.പുറം ഭിത്തികളിൽ വെള്ളം വീഴാൻ സാധ്യതയുള്ളിടത്  പ്ലാസ്റ്റർ  ചെയ്യുകയോ പെയിന്റ് അടിക്കുകയോ  ചെയ്യുന്നതാണ്‌ ഉത്തമം അല്ലെങ്കിൽ അടർന്നു വീഴുവാനും നിറം മങ്ങാനും  ഇടയാകും.
4. EXPERIENCED ആയിട്ടുള്ള തൊഴിലാളികൾ  ആവശ്യമായി വരുന്നു


 

No comments:

Post a Comment

Featured Post

Fwd: RENOVATION PROJECT @THRISSUR

Popular Posts